രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ബരാക്പൂര്‍ സെപ്റ്റംബര്‍ 17: പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബരാസത് കോടതി ചൊവ്വാഴ്ച തള്ളി. വിചാരണ കോടതിയാണെന്നും അധികാരപരിധിയില്‍ വരില്ലെന്നും കാണിച്ചാണ് അപേക്ഷ തള്ളിയത്.

എംഎല്‍എ, എംപിമാര്‍ക്കുള്ള വിചാരണ കോടതിയാണെന്നും, അത് കൊണ്ട് തന്ന് ഈ കോടതിയുടെ അധികാരപരിധിയില്‍ വരില്ലെന്നും ജില്ലാ സെഷന്‍ കോടതിയെ സമീപിക്കാനും കുമാറിന്‍റെ അഭിഭാഷകനോട് ജസ്റ്റിസ് സഞ്ജീവ് താലൂക്ക് പറഞ്ഞു. തുടര്‍ന്ന് കുമാറിന്‍റെ അഭിഭാഷകര്‍ സെഷന്‍ കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ശാരദാ ചിട്ടി തട്ടിപ്പ് കേസാണ് രാജീവ് കുമാറിനെതിരെ ആരോപിക്കപ്പെട്ടത്. സിബിഐ ചോദ്യം ചെയ്തിരുന്നു. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പ്രശ്നമായി മാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →