മോദി ഇന്ന് ഔറംഗബാദ് സന്ദര്‍ശിക്കും

ഔറംഗബാദ് സെപ്റ്റംബര്‍ 7: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഔറംഗബാദും മുംബൈയും സന്ദര്‍ശിക്കും. നഗരങ്ങളില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മോദിയെത്തുന്നത്. ഇന്ന് വൈകിട്ട് ആസൂത്രണം ചെയ്ത നാഗ്പൂര്‍ സന്ദര്‍ശനം കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. വൃത്തങ്ങള്‍ അറിയിച്ചു.

ബംഗളൂരുവില്‍ നിന്ന് രാവിലെ മുംബൈയിലെത്തുന്ന മോദി നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്ശേഷം മോദി സംസ്ഥാനതലത്തിലുള്ള മഹിളാ സാക്ഷ മേളവയെ അഭിസംബോധന ചെയ്യും. സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോസാരി, സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് മുഖ്യാതിഥികള്‍. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, സ്പീക്കര്‍ ഹരിഭാവ് ബാഗഡെ, സംസ്ഥാന മന്ത്രിമാരായ ഏക്നാഥ് ഷിണ്ഡെ, സുഭാഷ് ദേശായി, പങ്കജ മുണ്ഡെ, വിദ്യാ താകൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →