ശാസ്ത്രജ്ഞരെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു; മോദി

ഡോ കെ ശിവന്‍, നരേന്ദ്രമോദി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഇസ്രോ അതിന്‍റെ പരമാവധി ചെയ്തെന്നും ഇന്ത്യയ്ക്ക് അഭിമാനമാണവരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പറഞ്ഞു. ചന്ദ്രന്‍റെ അടുത്തെത്തുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് ഇസ്രോയ്ക്ക് ചന്ദ്രയാന്‍-2മായുള്ള ബന്ധം നഷ്ടപ്പെട്ടത്.

പ്രതീക്ഷ കൈവിടാതെ ലക്ഷ്യത്തിനായുള്ള കഠിനാധ്വാനം തുടരുമെന്നും മോദി പറഞ്ഞു. തടസ്സമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് വരെ വിക്രത്തിന്‍റെ പ്രവൃത്തി സാധാരണനിലയിലായിരുന്നുവെന്നും ഇസ്രോ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം