രജത ജൂബിലി ആഘോഷിച്ച് നാഗാലാന്‍റ് യൂണിവേഴ്സിറ്റി

കൊഹിമ സെപ്റ്റംബര്‍ 7: വലിയ സ്വപ്നങ്ങള്‍ നേടാനായി കഠിനാദ്ധ്വാനം ചെയ്യുക. രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനായി ഗവേഷണ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. നാഗാലാന്‍റ് യൂണിവേഴ്സിറ്റിയുടെ 25-ാമത് വാര്‍ഷിക ആഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അര്‍ജുന്‍ മുണ്ട.

1994ല്‍ സ്ഥാപിതമായ യൂണിവേഴ്സിറ്റി വരും തലമുറക്കൊരു മുതല്‍ക്കൂട്ടാണെന്നും അറിവെന്നത്, ഗോത്രം, ജാതി, ലിംഗമൊന്നിന്‍റെയും അടസ്ഥാനത്തിലല്ല നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോത്രസംബന്ധമായ ശാസ്ത്രം, തത്ത്വജ്ഞാനം എന്നിവയിലേക്കും കേന്ദ്രം ലക്ഷ്യമിടണമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായി മൂന്നും താത്കാലികമായി ഒരു ക്യാമ്പസുമുണ്ട്. 41 വകുപ്പുകള്‍, 6 സ്കൂളുകള്‍, 7 കേന്ദ്രങ്ങള്‍, അനുബന്ധമായി 60 കോളേജുകള്‍ എന്നിവയും നിലവിലുണ്ട്.

Share
അഭിപ്രായം എഴുതാം