സോപോറില്‍ ഭീകരാക്രമികളുടെ വെടിവെയ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു: പോലീസ്

ബാരാമുല്ല സെപ്റ്റംബര്‍ 7: രണ്ട് വയസ്സുള്ള പെണ്‍കുട്ടിയടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭീകരാക്രമികളുടെ വെടിവെയ്പില്‍ പരിക്കേറ്റു. വടക്കേ കാശ്മീര്‍ ജില്ലയില്‍ സോപോറില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പോലീസ് വക്താക്കള്‍ ശനിയാഴ്ച പറഞ്ഞു.

സോപോറിലുള്ള പഴകച്ചവടക്കാരനായ അബ്ദുള്‍ ഹമീദ് റാത്തറിന്‍റെ വീട്ടിലേക്ക് രണ്ട് ആക്രമികള്‍ രാത്രിയില്‍ കയറുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ അവര്‍ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാല് പേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം നടന്നതിന്ശേഷം പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആക്രമികള്‍ രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തന്‍റെ കട തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനാണ് റാത്തറിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ കട തുറന്നതിന് ഒരാളെ വെടിവെച്ചു കൊന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →