വിജയത്തിന്‍റെ ചവിട്ടുകല്ലാണ് ഒരോ തടസ്സങ്ങളും: ഇസ്രോയെ പ്രശംസിച്ച് സോണിയ ഗാന്ധി

സോണിയ ഗാന്ധി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും ശൂന്യാകാശ ഗവേഷകരെയും അഭിനന്ദിച്ച് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധി. നമ്മള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. ഇന്നല്ലങ്കില്‍ നാളെ, നാം അത് നേടും – സോണിയ ഗാന്ധി പറഞ്ഞു.

ഒരു വിജയവും അന്തിമമല്ലെന്നും, തടസ്സങ്ങളൊക്കെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും രാജ്യം ഇസ്രോയിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഇസ്രോയിലുള്ള എല്ലാ ജീവനക്കാരെയും അഭിനന്ദിച്ച് സോണിയ ഗാന്ധി രാവിലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ചന്ദ്രന്‍റെ ഉപരിതലത്തിലേക്കുള്ള സോഫ്റ്റ് ലാന്‍റിങ്ങിന് നിമിഷങ്ങള്‍ക്കുമുമ്പാണ് പ്രതീക്ഷിക്കാത്ത തിരിച്ചടി സംഭവിച്ചത്.

ഇന്ത്യയുടെ വിജയകരമായ 115 ശൂന്യാകാശ ദൗത്യങ്ങള്‍, ചന്ദ്രയാന്‍-1, മംഗള്‍യാന്‍ എന്നിവയെ സോണിയ ഗാന്ധി അനുസ്മരിച്ചു. അവരുടെ കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും വരും തലമുറയ്ക്ക് പ്രചോദനമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം