ലഖ്നൗ സെപ്റ്റംബര്‍ 7: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബഹുജന്‍ സമാജ് പാര്‍ട്ടി പ്രസിഡന്റ് മായാവതിയും ശനിയാഴ്ച ശാസ്ത്രജ്ഞരുടെ പ്രയത്നത്തിനെ അഭിനന്ദിച്ചു. ചന്ദ്രയാന്‍-2 അനിശ്ചിതത്തിലായത് മൂലം ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍ പറഞ്ഞു.
ശാസ്ത്രജ്ഞരെയോര്‍ത്ത് നാം അഭിമാനിക്കുന്നുവെന്നും, അവര്‍ പ്രചോദനമാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സമകാലീകവിവരങ്ങള് ഇസ്രോ ചെയര്മാന് നല്‍കുന്നുണ്ട്. തീര്‍ച്ചയായും നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങുന്നത് ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമാണെന്നും ശാസ്ത്രജ്ഞരുടെ ഉദ്യമത്തിനെ അഭിനന്ദിക്കുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സംഭവിച്ചതില്‍ സങ്കടപ്പെട്ടിരിക്കാതെ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും മായാവതി പറഞ്ഞു.

