അഗര്‍ത്തല സെപ്റ്റംബര്‍ 2: ബിജെപി സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധവും മോശവുമായ നിര്‍വ്വഹണത്തിനെതിരെ സിപിഐ പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മാണിക് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ജനങ്ങളെ ചതിക്കുകയാണ് ബിജെപി ചെയ്യുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 18 മാസങ്ങളായിട്ടുള്ള ബിജെപി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ ഇല്ല, സാമ്പത്തിക വര്‍ദ്ധനവ് ഇല്ല, മറിച്ച് കുടിപ്പക രാഷ്ട്രീയവും ആക്രമണങ്ങളുമാണ് ഉള്ളതെന്നും മാണിക് പ്രതികരിച്ചു. തന്‍റെ പ്രവര്‍ത്തകരോടും ബിജെപിയെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളോടും സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചു.