ബിജെപി, ആര്‍എസ്എസ് അംഗങ്ങളുടെ നിയമനം ജനാധിപത്യത്തിന് എതിരാണ്; നാരായണസ്വാമി

പുതുച്ചേരി സെപ്റ്റംബര്‍ 2: സംസ്ഥാന ഗവര്‍ണര്‍മാരായി ബിജെപി, ആര്‍എസ്എസ് അംഗങ്ങളുടെ നിയമനം ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തിങ്കളാഴ്ച പറഞ്ഞു.

ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തെലങ്കാന, കേരള എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചതിനെ പരാമര്‍ഷിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിനായക ചതുര്‍ത്ഥി ദിനത്തോടനുബന്ധിച്ച് മനാക്കുല വിനായഗര്‍ ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗവര്‍ണര്‍മാര്‍ ബിജെപിയുടെ കൈയ്യിലെ ‘പാവ’കളായി പ്രവര്‍ത്തിക്കും. അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് വിനായക ചതുര്‍ത്ഥി ദിനാശംസകളും നേര്‍ന്നു മന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →