മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 7 മരണം

ധുലൈ ആഗസ്റ്റ് 31: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഏഴോളം പേര്‍ മരിച്ചു. ഷിര്‍പ്പൂര്‍ വഗാദി ഗ്രാമത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. 40 ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ധുലൈ ജില്ലാ ഭരണാധികാരി ദാദാജി ഭൂസെ സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തി.

പോലീസ്, ദുരന്തനിവാരണ സേന എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇത് വരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തീയണക്കാനായി നാല് അഗ്മിശമനസേനകള്‍ സ്ഥലത്തെത്തി. ഫാക്ടറിയിലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →