അസ്വസ്ഥമായ പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ രജൗരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ജമ്മു ആഗസ്റ്റ് 29: സാമൂഹ്യമാധ്യമങ്ങളില്‍ അസ്വസ്ഥമായ പോസ്റ്റുകള്‍ പങ്കുവെച്ചവര്‍ക്കെതിരെ രജൗരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിയമപരമായി ജമ്മു കാശ്മീരിന്‍റെ സമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ് പോസ്റ്റുകള്‍. ജമ്മുകാശ്മീരിന്‍ പുറത്ത് ജോലിചെയ്യുന്ന രജൗരി, പൂഞ്ച് ജില്ലകളിലെ ആളുകളെയാണ് കുറ്റം ചുമത്തി കേസ് രജിസ്റ്റ്ര്‍ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് യൗഗള്‍ മന്‍ഹാസ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലെ പോലീസ് പരിശോധനയിലാണ് അഞ്ച് ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ഇത്തരം പോസ്റ്റുകള്‍ സ്ഥിരമായി പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംസ്ഥാനത്തിന്‍റെ സമാധാനത്തിനും നിയമത്തിനും ഭീഷണിയാണ്. സൂപ്രണ്ട് പറഞ്ഞു. സക്കീര്‍ ചൗധരി, സക്കീര്‍ ഷാ ബുക്കാരി, ഇമ്രാന്‍ ഖാസി, നാസിക് ഹുസൈന്‍, സര്‍ദാര്‍ താരിഖ് എന്നിവരുടെ അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് തിരിച്ചറിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →