തമിഴ്നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി, ത്രിരാഷ്ട്ര പര്യടനത്തിന് പുറപ്പെടും; പളനിസ്വാമി

ചെന്നൈ ആഗസ്റ്റ് 28: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി ബുധനാഴ്ച പുറപ്പെടും. ആരോഗ്യം അടക്കമുള്ള മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായാണ് മൂന്ന് വിദേശരാജ്യങ്ങളിലേക്കുള്ള രണ്ടാഴ്ചത്തെ പര്യടനം ലക്ഷ്യമിടുന്നത്.

പളനിസ്വാമി മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒപ്പം ഇന്ന് രാവിലെ ലണ്ടനിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് യുഎസ്സും ദുബായും സന്ദര്‍ശിക്കും. ലണ്ടനിലെ കിംഗ് കോളേജ് ആശുപത്രിയുടെ ഒരു ബ്രാഞ്ച് സംസ്ഥാനത്ത് ആരംഭിക്കുന്നതിനായി ധാരണപത്രത്തിലും പളനിസ്വാമി ഒപ്പുവെയ്ക്കും.

ഹിന്ദുജ ഉള്‍പ്പെടെ പല നിക്ഷേപകരെയും മുഖ്യമന്ത്രി കാണും. സെപ്റ്റംബര്‍ 10ന് പളനിസ്വാമി തിരിച്ചെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →