ഹൂതി ആക്രമണത്തില്‍ 25 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

യെമന്‍ ആഗസ്റ്റ് 28: യെമനില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 25 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സദ്ദയിലെ കിഴക്കന്‍ പ്രദേശമായ കതാഫില്‍ ഹൂതി സംഘം പതിയിരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഏകദേശം 25 ഓളം സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി സൈനികരെ ഹൂതികള്‍ തടവിലാക്കുകയും ചെയ്തു.

കതാഫില്‍ മൂന്നാം ദിവസവും ആക്രമണങ്ങളെ നേരിടാനായി സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് സദ്ദാ ഗവര്‍ണര്‍ ഹാദി താര്‍ഷന്‍ പറഞ്ഞു. ഹൂതികളോട് നേരിടാനായി സൈനികര്‍ക്ക് വേണ്ടുന്ന അടിയന്തിരസഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →