42 പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിടിയുസി നിരാഹാരസമരത്തിലേക്ക്

കൊല്‍ക്കത്ത ആഗസ്റ്റ് 28: ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ തൊഴിലാളി സംഘടന ആഗസ്റ്റ് 16, 12 മണി മുതല്‍ നിരാഹാരസമരത്തിലാണ്. 42 പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം. കൊല്‍ക്കത്തയിലെ മായോ റോഡിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിലാണ് നിരാഹാര സമരം.

തൊഴിലാളി സംഘടനയിലെ മുതിര്‍ന്ന നേതാവും ത്രിണമൂല്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായ രാജ്യസഭാംഗം കൂടിയായ ദോല സെന്നാണ് സമരം നയിക്കുന്നത്. ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചതില്‍ ഉള്‍പ്പെട്ട ബിഎസ്എന്‍എല്‍ താത്കാലിക ജീവനക്കാരും ഐഎന്‍ടിടിയുസി അംഗങ്ങള്‍ക്കൊപ്പം നിരാഹാരത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ എട്ട് മാസമായി അവര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും ദോല സെന്‍ പ്രതികരിച്ചു.

ഓഹരി വില്‍ക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം കുടിശ്ശിക തീര്‍ത്ത് കൊടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →