ബെയിജിങ് ആഗസ്റ്റ് 27: വാഷിങ്ങ്ടണ്ണുമായി പരസ്പര സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്ന് ചൈന വൈസ് പ്രീമിയര്‍ ലിയു ഹി സൂചിപ്പിച്ചു. 2019 സ്മാര്‍ട്ട് ചൈന എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹമ പറഞ്ഞത്. വാണിജ്യമത്സര വിപുലീകരണം യുഎസ്സിന് പ്രയോജനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായ കൂടിയാലോചനകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചൈനയ്ക്ക് സമ്മതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പര കയറ്റുമതിയില്‍ നിരക്ക് ചുമത്താനുള്ള ഇതുരാജ്യങ്ങളുടെയും തീരുമാനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
യുഎസുമായി ചര്‍ച്ച ചെയ്യണം; ലിയു ഹി
