അന്തരിച്ച സംഗീതസംവിധായകന്‍ ഖയ്യാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍ ആഗസ്റ്റ് 20: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനായ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മിയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ചൊവ്വാഴ്ച അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്‍റെ മരണം സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും കമല്‍ നാഥ് പ്രതികരിച്ചു.

വെള്ളിത്തിരയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍നാഥ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →