രാജീവ് ഗാന്ധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത ആഗസ്റ്റ് 20: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മമത ബാനര്‍ജി. രാജീവ് ഗാന്ധിയുടെ 75-ാം ജന്മ വാര്‍ഷികമാണിന്ന്. ജന്മ വാര്‍ഷികത്തില്‍, മുന്‍ പ്രധാനമന്ത്രിക്ക് ആദാരാജ്ഞലികള്‍. മമത സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാമെന്നും ഒരുപാട് സ്നേഹത്തോടെ ഓര്‍ക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

1944 ആഗസ്റ്റ് 20നാണ് രാജീവ് ഗാന്ധി ജനിച്ചത്. 1984 മുതല്‍ 1989 വരെ രാജ്യത്തിന്‍റെ ആറാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984ല്‍, അദ്ദേഹത്തിന്‍റെ അമ്മ ഇന്ദിരാഗാന്ധിയുടെ വധത്തിന്ശേഷമാണ് രാജീവ് ഗാന്ധി സ്ഥാനത്തെത്തിയത്.

1991ല്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ചു നടന്ന ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും പരമോന്നത അവാര്‍ഡായ ഭാരത് രത്ന മരണാനന്തരമായി നല്‍കി രാജ്യം അദ്ദേഹത്തിനെ ആദരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →