ബെംഗളൂരു ആഗസ്റ്റ് 20: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ചൊവ്വാഴ്ച മന്ത്രിസഭ വിപുലീകരിച്ചു. 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ അടക്കം 17 മന്ത്രിമാര്‍ക്കും രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക, കെഎസ് ഈശ്വരപ്പ, എച്ച് നാഗേഷ്, ബി ശ്രീരാമലു, ഗോവിന്ദ് എം കര്‍ജോള്‍, സിഎന്‍ അശ്വവത് നാരായന്‍, ലക്ഷ്മണ്‍ സാവടി, കെ എസ് ഈശ്വരപ്പ, ആര്‍ അശോക്, സുരേഷ് കുമാര്‍, വി സോമണ്ണ, സിടി രവി, ബാസവരാജ് ബൊമ്മയ്യ്, ശ്രീനിവാസ് പൂജാരി, ജെസി മധു സ്വാമി, പ്രഭു ചൗഹാന്‍, ശശികല അന്ന സാഹബ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ബിജെപി ലോക്സഭാംഗം ശോഭ ഖരാണ്ഡ്ജേ, മറ്റ് ബിജെപി മന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.