വിദ്വോഷം പരത്തി ജനങ്ങളെ വിഭജിക്കുകയാണ് ബിജെപി; അഖിലേഷ്

ഇറ്റാവാഹ് ആഗസ്റ്റ് 16: ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. ജനങ്ങളില്‍ വിദ്വേഷം നിറച്ച് ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രീതിയെന്ന് അഖിലേഷ് അധിക്ഷേപിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് സ്പര്‍ദ്ധയും വിദ്വേഷവും പരത്തി ബിജെപി നേതാക്കള്‍ അധികാരം നേടിയെടുത്തു. നല്ല വസ്ത്രം ധരിക്കുന്നവരെയും ബാഹ്യമായ കാഴ്ചയിലൂടെ ജനങ്ങള്‍ നല്ലവരെന്ന് വിശ്വസിക്കുന്നു-രക്ഷാബന്ധന് ശേഷം ലഖ്നൗവിലേക്ക് പോകും മുന്‍പേ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അഖിലേഷ്.

ഗ്രാമങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും അതിലൂടെ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →