കാശ്മീരിലുള്ള തങ്ങളുടെ ആളുകളെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്; ആസിഫ് ഗഫൂര്‍

മോസ്കോ ആഗസ്റ്റ് 6: അനുച്ഛേദം 370, 35 (എ) റദ്ദുചെയ്യാനുള്ള ചരിത്രപ്രധാനമായ തീരുമാനമാണ് തിങ്കളാഴ്ച സര്‍ക്കാര്‍ എടുത്തത്. പ്രദേശത്തുള്ള തങ്ങളുടെ ആള്‍ക്കാരുടെ സുരക്ഷയില്‍ ഉത്കണ്ഠയുണ്ടെന്ന് അയല്‍രാജ്യമായ പാകിസ്ഥാന്‍ അറിയിച്ചു. മോദി സര്‍ക്കാരിന്‍റെ തീരുമാനം നിയമവിരുദ്ധമാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഞായറാഴ്ച പ്രസിഡന്‍റിന്‍റെ അനുമതിയോടെ നടന്ന തീരുമാനത്തിന്‍റെ അനന്തരഫലങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു.

കാശ്മീരിലുള്ള തങ്ങളുടെ ആളുകളുടെ സുരക്ഷയ്ക്കുവേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ തന്‍റെ രാജ്യത്തിന് കഴിയുമെന്ന് പാകിസ്ഥാന്‍ സൈന്യ വക്താവ് ആസിഫ് ഗഫൂര്‍ പറഞ്ഞു. എല്ലാവിധ സുരക്ഷാസംവിധാനങ്ങളുമുണ്ടെന്നും കാശ്മീരിലുള്ള കഷ്ടത അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടുന്ന സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

1947 മുതല്‍ ജമ്മു കാശ്മീരിന് അനുച്ഛേദം 370 പ്രകാരം പ്രത്യേക പദവിയും പരിരക്ഷയും ഉണ്ടായിരുന്നു. ഞായറാഴ്ച പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അനുച്ഛേദം 370 അസാധുവാക്കി. തിങ്കളാഴ്ച 125 പേര്‍ രാജ്യസഭയില്‍ ഈ തീരുമാനത്തോട് അനുകൂലിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →