ഗുജറാത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം പേരെ മാറ്റി

വഡോഡര ആഗസ്റ്റ് 1: ഗുജറാത്തിലെ വഡോഡരയില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ മഴയില്‍ നഗരത്തിലെങ്ങും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. 499മിമി മഴയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഏകദേശം ആയിരത്തോളം പേരെയാണ് മാറ്റിയത്. റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പറഞ്ഞു.

കരസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ വെള്ളപ്പൊക്ക ബാധിത സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിപാര്‍ച്ചിച്ചു. വിശ്വവമിത്രി പുഴയും നിറഞ്ഞ് ഒഴുകി. അജ്വ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. നഗരത്തിലെ സ്കൂളുകളും കോളേജുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →