ന്യൂഡല്‍ഹി ജൂലൈ 24: രണ്ട് കര്‍ണാടക എംഎല്‍എമാരുടെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടത് മാറ്റിവെച്ചു. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്താഗിയും ഡോ അഭിഷേക് മനു സിങ്വിയും കോടതി മുമ്പാകെ ഹാജരാകാത്തത് മൂലമാണ് കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗരേഷും സമര്‍പ്പിച്ച ഹര്‍ജിയുടെ വിധി മാറ്റിവെച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഇരു അഭിഭാഷകരും കോടതിയില്‍ ഹാജരായിട്ടില്ലെന്ന് സ്ഥാപിച്ചത്. മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ വിധി പ്രഖ്യാപിക്കുള്ളൂവെന്ന് ഗോഗോയ് വ്യക്തമാക്കി.