ജമ്മു ജൂലൈ 24: 2723 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം ബുധനാഴ്ച അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ‘ബം ബം ബോലെ’ മന്ത്രവിളികളുമായി ഭഗവതി നഗര്‍ ബേസ്ക്യമ്പില്‍ നിന്ന് തീര്‍ത്ഥാടകര്‍ പോയി. 100 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടകര്‍ പോയത്.
ബല്‍ട്ടാലിലേക്ക് 837 പുരുഷന്മാര്‍, 406 സ്ത്രീകള്‍, നാല് കുട്ടികള്‍ എന്നിവര്‍ 49 വാഹനങ്ങളിലാണ് പുറപ്പെട്ടത്. പഹല്‍ഗാമിലേക്ക് 1114 പുരുഷന്മാര്‍, 220 സ്ത്രീകള്‍, ഒരു കുട്ടി എന്നിവര്‍ 51 വാഹനങ്ങളിലായും പോയി. ഇരുവഴികളിലേക്കുമായി 100 വാഹനങ്ങള്‍ ബേസ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ടു.
ജൂണ്‍ 29നാണ് ആദ്യത്തെ സംഘം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. കനത്ത സുരക്ഷയാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്നത്. ആഗസ്റ്റ് 15ന് ശരവണ്‍ പൂര്‍ണ്ണിമയോടെ 46 ദിവസം നീണ്ട് നില്‍ക്കുന്ന ദര്‍ശനം അവസാനിക്കും.