ജൂലൈ 17: ലാഹോറില്‍ വെച്ച് ഹഫീസ് സെയ്ദിനെ പഞ്ചാബ് പോലീസ് (സിടിഡി) അറസ്റ്റ് ചെയ്തു. ഗുജ്റാന്‍വാലയിലേക്ക് പോകുന്ന വഴിയാണ് ലാഹോറില്‍ വെച്ച് സെയ്ദിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ആകാശപ്പാത തുറന്നുകൊടുത്തതിന്‍റെ അടുത്ത ദിവസമാണ് അറസ്റ്റ് നടന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാളെ വൈറ്റ് ഹൗസിലേക്ക് സന്ദര്‍ശനം നടത്താനിരിക്കുകയാണ്. പാകിസ്ഥാന്‍റെ ഭീകരാക്രമണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് എഫ്എടിഎഫിന്‍റെ കടുത്ത സമ്മര്‍ദ്ദമുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്‍റെ മേധാവി ഹഫീസ് സെയ്ദിനെ അറസ്റ്റ് ചെയ്തു
