യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ജൂലൈ 15: യൂണിവേഴ്സിറ്റി കോളേജില്‍ വെള്ളിയാഴ്ചയുണ്ടായ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിയ കേസില്‍ രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കേശവദാസപുരത്ത് നിന്നാണ് കുറ്റം ചുമത്തപ്പെട്ട ശിവരഞ്ജിത്തിനെയും നസീമിനെയും അറസ്റ്റ് ചെയ്തത്. അദ്വൈത്, ആരോമല്‍, അദില്‍ എന്നിവരെ ഞായറാഴ്ചയും ഇജാബിനെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 12ന് കോളേജില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തുകയായിരുന്നു. കോളേജില്‍ ആക്രമണത്തെ പ്രേരിപ്പിക്കുകയാണ് എസ്എഫ്ഐ കോളേജ് നേതാക്കള്‍ ചെയ്യുന്നത്. അറസ്റ്റിലായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും ഉത്തരകടലാസുകളും കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പോലീസ് പിടിച്ചെടുത്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തു.

പി എസ് സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്ക് ലഭിച്ചത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

പി എസ് സിയുടെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →