ബഡ്ജറ്റ് അവതരണം; അംഗങ്ങള്‍ കാണിച്ച ക്ഷമയെ അഭിനന്ദിച്ച് സ്പീക്കര്‍

ന്യൂഡല്‍ഹി ജൂലൈ 5: കേന്ദ്രബഡ്ജറ്റ് 2019-20 അവതരിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തന്‍റെ അഭിനന്ദനം അറിയിച്ച് സ്പീക്കര്‍ ഓം ബിര്‍ള. 17-ാമത് ലോക്സഭയുടെ സ്പീക്കറായി അടുത്തിടെ തെരഞ്ഞെടുത്ത ഓം ബിര്‍ള, നിര്‍മ്മലയുടെ ആദ്യ ബഡ്ജറ്റ് അവതരണം ക്ഷമയോടെ ശ്രദ്ധിച്ചിരുന്ന എല്ലാ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

മുന്‍പ് പലപ്പോഴും ബഡ്ജറ്റ് അവതരണത്തിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്നമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ അംഗങ്ങളുടെ പെരുമാറ്റം അഭിനന്ദനീയാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

മുന്‍കാലങ്ങളിലെപോലെ ബ്രീഫ്കേസില്‍ ബഡ്ജറ്റ് പേപ്പറുകള്‍ കൊണ്ടുവരുന്ന പരമ്പരാഗത രീതി മാറ്റി , ചുവപ്പ് ഫയലിലാണ് നിര്‍മ്മല പേപ്പേര്‍സ് കൊണ്ടുവന്നത്. രണ്ട് മണിക്കൂര്‍ നീണ്ട് നിന്നു ബഡ്ജറ്റ് അവതരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →