ജൂലൈ 6ന് മോദി വാരണാസിയില്‍; ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും

വാരണാസി ജൂലൈ 3: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 178 അടി ഉയരമുള്ള വെങ്കലപ്രതിമ മോദി അനാച്ഛാടനം ചെയ്യും. തുടര്‍ന്ന് മോദിയുടെ മണ്ഡലത്തിലെ പ്ലാന്‍റേഷനും ഉദ്ഘാടനം ചെയ്യും.

രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായാണ് മോദി സ്വന്തം മണ്ഡലത്തിലെത്തുന്നത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം ഒദ്യോഗിക ചടങ്ങുകള്‍ക്കെല്ലാം, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാംനായിക് അദ്ദേഹത്തെ അനുഗമിക്കും. പ്രശസ്ത ശില്‍പ്പിയായ രാം സൂതറാണ് ശാസ്ത്രിയുടെ പ്രതിമ നിര്‍മ്മിച്ചത്. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയും രാം സൂതറാണ് നിര്‍മ്മിച്ചത്.

തുടര്‍ന്ന് പ്രധാനമന്ത്രി ബിജെപി അംഗത്വം വിതരണം തുടങ്ങും. വര്‍ക്കിങ്ങ് പ്രസിഡന്‍റ് നഡ്ഡ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ബിജെപി പ്രസിഡന്‍റ് മഹേന്ദ്രനാഥ്, തുടങ്ങി 25,000 പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →