അഗര്‍ത്തല ജൂലൈ 3: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസുമായുള്ള സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഐപിഎഫ്റ്റി-ബിജെപി പാര്‍ട്ടികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ദലായി ജില്ലയിലെ ഗാന്ധചേരയിലാണ് സംഭവം.
ജൂലൈ 27ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചായിരുന്നു ഇരുപാര്‍ട്ടികളും ഏറ്റുമുട്ടിയത്. ഐപിഎഫ്റ്റി പ്രവര്‍ത്തകര്‍ നടത്തിയ റാലി പോലീസുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ ബിജെപി യൂണിയന്‍ ഓഫീസ് ആക്രമിച്ചു. ഓഫീസിനുള്ളിലെ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും, മോട്ടോര്‍ബൈക്ക് നശിപ്പിക്കുകയും മൂന്ന് ബിഎംഎസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു.