‘സുരക്ഷിതം, ലാഭകരം’; വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

November 8, 2022

തിരുവനന്തപുരം: സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി. സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ …

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; യുവ സംരംഭകയ്‌ക്കെതിരായ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

June 26, 2021

തിരുവനന്തപുരം: യുവ സംരംഭകയായ ശോഭ വിശ്വനാഥിനെതിരെ ചുമത്തിയ കഞ്ചാവ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തായിരുന്ന യുവാവും മറ്റൊരാളും ചേര്‍ന്ന് ശോഭ വിശ്വനാഥിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഹരീഷ്, സഹായിയായ വിവേക് എന്നിവര്‍ ചേര്‍ന്നാണ് …

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റി, പബ്ലിസിറ്റി ഓഫീസർ ഒഴിവ്

February 8, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റിയുടെയും പബ്ലിസിറ്റി ഓഫീസറിന്റെയും ഓരോ താത്കാലിക ഒഴിവുണ്ട്. ഫാക്കൽറ്റി തസ്തികയിൽ പ്രായപരിധി 47 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). എൽ.എൽ.എമ്മും പി.എച്ച്.ഡി/എം.ഫിൽ (തൊഴിൽ നിയമത്തിൽ എൽ.എൽ.ബിയുള്ളവർക്ക് മുൻഗണന) അഞ്ച് വർഷത്തെ അധ്യാപന പ്രവൃത്തിപരിചയവുമാണ് …

പോലീസ് ആക്റ്റ് ഭേദഗതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകൾ ഉണ്ട് , സർക്കാർ തിരുത്തണമെന്ന് സുനിൽ പി ഇളയിടം

November 23, 2020

തിരുവനന്തപുരം: പോലീസ് ആക്റ്റ് ഭേദഗതിയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരനും പ്രസംഗകനുമായ സുനിൽ പി ഇളയിടത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പൊലീസ് ആക്റ്റ് ഭേദഗതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകൾ ഉണ്ട് . അഭിപ്രായ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാകരുത് നിയമങ്ങളെന്നും , സർക്കാർ തിരുത്തലുകൾക്ക് …

ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി സംബന്ധിച്ച അന്വേഷണമാണ്. അന്വേഷിക്കട്ടെ- പിണറായി വിജയന്‍

November 5, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻറ് റെയ്ഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 05-11-2020, വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് കോവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി …

ഉഡാൻ നാലാം ഘട്ടത്തിൽ 78 പുതിയ പാതകൾക്ക് അംഗീകാരം നൽകി

August 27, 2020

തിരുവനന്തപുരം: പ്രാദേശിക വ്യോമ കണക്റ്റിവിറ്റി ശൃംഖല- ‘ഉഡാൻ ‘ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി 78 പുതിയ വ്യോമ  പാതകൾക്ക് അംഗീകാരം.  സിവിൽ വ്യോമയാന മന്ത്രാലയം    വിജയകരമായ മൂന്ന് റൗണ്ട്‌ ബിഡ്‌ഡിങ്  നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് അംഗീകാരം നൽകിയത്. രാജ്യത്തെ ഉൾനാടൻ …

യുവാക്കൾക്കിടയിലെ സംരംഭക പ്രതിഭകളെ പരിപോഷിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

August 27, 2020

തിരുവനന്തപുരം:സമീപ ഭാവിയിൽ തന്നെ സ്വാശ്രയ ഇന്ത്യ എന്ന ലക്‌ഷ്യം നേടാൻ രാജ്യത്തെ യുവാക്കൾക്കിടയിലെ സംരംഭക പ്രതിഭകളെ പരിപോഷിപ്പിക്കണമെന്ന ആഹ്വാനവുമായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു.സ്വാശ്രയത്വം നേടുന്നതിനും മാനവകുലത്തെ സേവിക്കുന്നതിനും രാജ്യത്തെ ഓരോ പൗരന്റെയും സംരംഭകത്വ കഴിവുകളും സാങ്കേതിക നൈപുണ്യവും പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ പ്രാദേശിക വിഭവങ്ങൾ അതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ തത്ത്വചിന്തയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് സാമൂഹ്യ ഉന്നമനത്തിനും ഭൂദാന പ്രസ്ഥാനത്തിനും ആചാര്യ വിനോബ ഭാവെ നൽകിയ സംഭാവനകളെക്കുറച്ചുള്ള ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിനോബാജിയും ഗാന്ധിജിയും വിഭാവനം ചെയ്ത സശക്ത ഭാരതം, സ്വാഭിമാന ഭാരതം, ആത്മനിർഭര ഭാരതം എന്നിവ സാക്ഷാത്കരിക്കണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, ഇന്ത്യയുടെ സ്വാശ്രയ സങ്കൽപം അതിതീവ്ര ദേശീയതയിലും സംരക്ഷണവാദത്തിലും അധിഷ്ഠിതമായിരിക്കില്ലെന്നും മറിച്ച് ആഗോള ക്ഷേമത്തിൽ കൂടുതൽ പങ്കാളിത്തമുള്ള ദേശീയവാദിയാകുകയെന്നതായിരിക്കുമെന്നും വ്യക്തമാക്കി. നിസ്സഹകരണ സമരത്തിൽ പോലും ഉന്നത സാംസ്ക്കാരിക മൂല്യങ്ങളിൽ മഹാത്മാഗാന്ധി അടിയുറച്ചു നിന്നതായി നിരീക്ഷിച്ച ഉപരാഷ്ട്രപതി, പുരാതന സാംസ്ക്കാരിക മൂല്യങ്ങളായ ‘പരസ്പരമുള്ള പങ്കു വയ്ക്കലും കരുതലും’ മഹാത്മജി സ്വാംശീകരിച്ചതായും പറഞ്ഞു. 14 വർഷം 70,000 കിലോമീറ്റർ വിനോബാജി കാൽനടയായി യാത്ര ചെയ്തതിന്റെ ഫലമാണ്ഭൂരഹിതരായ കർഷകർക്ക് 42 ലക്ഷം ഏക്കർ ഭൂമി സംഭാവനയായി ലഭിക്കാനിടയാക്കിയതെന്ന് പരാമർശിച്ച ശ്രീ നായിഡു, വിനോബാജി ആരെയും നിർബന്ധിക്കാതെയും, അക്രമരഹിത മാർഗ്ഗങ്ങളിലൂടെയുമാണ് പരിവർത്തനം സാധ്യമാക്കിയതെന്നും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഗുണപരവും ശാശ്വതവുമായ മാറ്റങ്ങൾ സാധ്യമാണെന്ന് തെളിയിച്ചെന്നും കൂട്ടിച്ചേർത്തു. ജനസംഖ്യയുടെ 60 ശതമാനം വരുന്ന ഗ്രാമീണ ജനതയ്ക്ക് അനുഗുണമായ രീതിയിൽ പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിൻറെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിനോബജിയ്ക്ക് നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് ശ്രീ നായിഡു അഭിപ്രായപ്പെട്ടു. മഹാത്മാക്കളുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും ശ്രീ നായിഡു ഊന്നിപ്പറഞ്ഞു.

വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

August 24, 2020

തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആനി ഫിലിപ്പ് ആഗസ്റ്റ് 26-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി …

രാജ്യത്ത് കോവിഡ് 19 പരിശോധന 3.6 കോടിയോട് അടുക്കുന്നു

August 24, 2020

ദശലക്ഷത്തിലെ പരിശോധന (ടി.പി.എം) 26,016 എന്ന നേട്ടത്തില്‍ തിരുവനന്തപുരം: രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് …