ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്. തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്. 22/11/21 തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. …
ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി Read More