
റിപ്പോര്‍ട്ട്
കോഴിക്കോട് രാസലഹരിയുമായി യുവാവ് പിടിയിൽ.
ഹൈലൈറ്റുകൾ
- കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് 37.170 ഗ്രാം എംഡിഎംഎയുമായി സാജിദ് ജമാല്‍ അഹമ്മദ് (27) പൊലീസ് പിടിയിലായി.
- പ്രതിയില്‍ നിന്ന് മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും, വില്‍പനയില്‍ നിന്ന് ലഭിച്ച 4,630 രൂപയും പൊലീസ് കണ്ടെടുത്തു.
- സൗത്ത് ബീച്ചിലെ ‘തെക്കിനി റൂംസ് ആന്‍ഡ് ഡോര്‍മെട്രീസ്’ ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
- ഒരു വര്‍ഷത്തിനിടെ സമാന കേസില്‍ നാലാം തവണയാണ് സാജിദ് പിടിയിലാകുന്നതെന്ന് പൊലീസ് അറിയിച്ചു.
- ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ വില്‍പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി
