നാഗാലാന്‍ഡില്‍ ഇക്കുറി ‘സര്‍വകക്ഷി’ സര്‍ക്കാര്‍
കൊഹിമ: ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ കക്ഷികള്‍ നിയമസഭാ പ്രാതിനിധ്യം നേടിയ തെരഞ്ഞെടുപ്പായിരുന്നെങ്കിലും നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷമുണ്ടാവില്ല! തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ എന്‍.ഡി.പി.പി-ബി.ജെ.പി. സഖ്യത്തിന്റെ തുടര്‍ഭരണത്തിന് ഒട്ടുമിക്ക കക്ഷികളും ഉപാധിരഹിതപിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. 60 അംഗ നിയമസഭയില്‍ നിലവിലെ ഭരണസഖ്യത്തിനു 37 അംഗങ്ങളാണുള്ളത് (എന്‍.ഡി.പി.പി-25, …