തിരുവനന്തപുരം:ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ്ന്റെ മൊബൈൽ ആപ്പ് ന്യൂഡൽഹിയിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യമെമ്പാടും എൻസിസി കേഡറ്റുകൾക്ക് ഓൺലൈനായി പരിശീലനം നൽകാൻ ഈ ആപ്പ് സഹായിക്കും. ആപ്പിന്റെ ഉദ്ഘാടനവേളയിൽ മന്ത്രി എൻസിസി കേഡറ്റുകളോട് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. കോവിഡ് 19 മൂലം നേരിട്ടുള്ള പഠനം പ്രായോഗികമല്ലാത്തതിനാൽ ഡിജിറ്റൽ പഠനത്തിന് ആപ്പ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളെ പലവിധത്തിൽ സഹായിക്കുന്ന ഒരു ലക്ഷത്തോളം എൻസിസി കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. എൻസിസി യിലൂടെ ഒരാൾക്ക് ഐക്യം, അച്ചടക്കം, രാജ്യസേവനം എന്നീ ഗുണങ്ങൾ ലഭിക്കുമെന്നും പല കേഡറ്റുകളും പിന്നീട് മഹാന്മാരായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, എയർമാർഷൽ അർജുൻ സിംഗ്, കായികതാരം അഞ്ജലി ഭാഗവത്, മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുടെ ഉദാഹരണം എടുത്തു പറഞ്ഞ അദ്ദേഹം താനും എൻസിസി കേഡറ്റ് ആയിരുന്നുവെന്ന് വെളിപ്പെടുത്തി. എൻ സി സി പരിശീലനത്തിന് ആവശ്യമായ പാഠ്യപദ്ധതി, പരിശീലന വീഡിയോകൾ, ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ, എന്നിവയെല്ലാം ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ എൻ സി സി ഡയറക്ടറേറ്റ് ജനറലിന്റെ ഈ മൊബൈൽ ആപ്പ് സഹായിക്കും. സംശയ നിവാരണത്തിനുള്ള പ്രത്യേക സംവിധാനം ഉള്ളതിനാൽ ആപ്പ് സംവേദനക്ഷമമാണ്. ഇതിലൂടെ പരിശീലന പാഠ്യപദ്ധതിയിൽ കേഡറ്റിന് എന്തെങ്കിലും സംശയം ഉണ്ടായാലും ചോദിക്കാവുന്നതാണ്. അതിന് വിദഗ്ധരായ പരിശീലകർ മറുപടി നൽകുകയും ചെയ്യും
എൻ.സി.സി പരിശീലനത്തിനുള്ള മൊബൈൽ ആപ്പ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു Read More