ഇഎസ്‌എ വനമേഖലയില്‍ മാത്രം നിജപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കണം : കേന്ദ്രത്തിനു കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍.
തിരുവനന്തപുരം: ഇഎസ്‌എയില്‍നിന്നു ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കി, വനമേഖലയില്‍ മാത്രം നിജപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതിനുവേണ്ടി സംസ്‌ഥാനത്തിന്റെ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന്റെ വിദഗ്‌ദ്ധ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരളത്തിന്റെ പരിസ്‌ഥിതി ദുര്‍ബല പ്രദേശം (ഇഎസ്‌എ) 98 വില്ലേജുകളിലായി 8711.98 …