ഓണ്‍ലൈന്‍ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആര്‍.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം
തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ) അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ …