അയോദ്ധ്യ കേസ്: തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണം, പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി

November 9, 2019

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യയില്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും പകരം മുസ്ലീങ്ങള്‍ക്ക് അയോദ്ധ്യയില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.