പ്രൊഫ. താണു പദ്മനാഭന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
തിരുവനന്തപുരം: പ്രൊഫ. താണു പദ്മനാഭന്റെ വിയോഗം അത്യന്തം ദു:ഖകരമാണ്. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പദ്മനാഭൻ. ശാസ്ത്രമേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. …