അന്റാര്‍ട്ടിക്കയിലും എത്തി കോവിഡ്

ബ്രസല്‍സ്: ഒടുവില്‍ അന്റാര്‍ട്ടിക്കയിലും കോവിഡെത്തി. ബെല്‍ജിയത്തിന്റെ അന്റാര്‍ട്ടിക്കയിലെ പ്രിന്‍സസ് എലിസബേത്ത് പോളാര്‍ സ്റ്റേഷനിലെ ഗവേഷകര്‍ക്കിടയിലാണു കോവിഡ് പടര്‍ന്നത്. ആകെ 25 പേരാണ് ഇവിടുള്ളത്. ഇവരില്‍ 16 പേരെയും കോവിഡ് ബാധിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവരെയാണു പോളാര്‍ സ്റ്റേഷനിലേക്ക് അയച്ചിരുന്നതെന്നു പ്രൊജക്ട് …

അന്റാര്‍ട്ടിക്കയിലും എത്തി കോവിഡ് Read More

40 വർഷത്തെ ഇന്ത്യയുടെ വിജയകരമായഅന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണം

അന്റാർട്ടിക്കയിലേക്കുള്ള 40-ആമത് ശാസ്ത്ര പര്യവേക്ഷണം (40-ISEA) പൂർത്തിയാക്കി ഇന്ത്യ. 2021 ഏപ്രിൽ 10ന്, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ദൗത്യം, 94 ദിവസത്തെ, 12,000 നോട്ടിക്കൽ മൈൽ  യാത്ര പൂർത്തിയാക്കി കേപ് ടൗണിൽ എത്തി. ഇതോടെ ഇന്ത്യ 40 വർഷത്തെ വിജയകരമായ അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണം പൂർത്തിയാക്കി. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ 40 ISEA ദൗത്യം ഗോവയിലെ മൊര്‍മുഗാവോ തുറമുഖത്ത് നിന്ന് 2021 ജനുവരി 7 ന് ആണ് ആരംഭിച്ചത്‌ അന്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ 2021 ഫെബ്രുവരി 27 നും, മൈത്രി സ്റ്റേഷനിൽ 2021 മാർച്ച് 8 നും ദൗത്യം എത്തി. ഈ രണ്ട് സ്റ്റേഷനുകൾ അന്റാർട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരമായ ഗവേഷണ കേന്ദ്രങ്ങളാണ്. ഹൈദരാബാദ് INCOISയുമായി ചേർന്ന് ഈ ദൗത്യം നാല് ഓട്ടോണോമസ് സമുദ്ര നിരീക്ഷണ DWS വേവ് ഡ്രിഫ്റ്ററുകളും സ്ഥാപിച്ചു. തിരമാലകൾ, സമുദ്ര ഉപരിതല താപനില, സമുദ്രനിരപ്പിന്റെ അന്തരീക്ഷമർദ്ദം എന്നിവയുടെ സ്പെക്ട്രൽ സവിശേഷതകളുടെ റിയൽ ടൈം ഡാറ്റ, ഡ്രിഫ്റ്ററുകൾ ഹൈദരാബാദ് INCOISക്ക് ട്രാൻസ്മിറ് ചെയ്യും. ഇത് കാലാവസ്ഥ പ്രവചനങ്ങൾ സാധൂകരിക്കാൻ വലിയ തോതിൽ സഹായിക്കും.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തിൽ നിന്നുള്ള ശ്രി അതുൽ സുരേഷ് കുൽക്കർണി നയിക്കുന്ന 20 പേർ അടങ്ങുന്ന ഒരു സംഘത്തെ ഭാരതിയിലും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ശ്രി രവീന്ദ്ര സന്തോഷ് മോരെ നയിക്കുന്ന 21 പേർ അടങ്ങുന്ന മറ്റൊരു സംഘത്തെ മൈത്രിയിലും ദൗത്യം എത്തിച്ചു.

40 വർഷത്തെ ഇന്ത്യയുടെ വിജയകരമായഅന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണം Read More

കാലാവസ്ഥ വ്യതിയാനം ഹിമക്കരടികൾക്ക് നിലനിൽപ്പ് ഭീഷണിയാവുന്നു.

അന്‍റാര്‍ട്ടിക്ക: നേച്ചർ ക്ലൈമറ്റ് ചേഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അന്റാർട്ടിക്കയിലെ മഞ്ഞുമലകളിലും കാനഡയിലെ ആർട്ടിക് ദ്വീപ സമൂഹങ്ങളിലെ ക്യൂൻ എലിസബത്ത് ദ്വീപുകളിലുമാണ് ഹിമക്കരടികൾ ഏറെയും അധിവസിക്കുന്നത്. 2100 ഓടെ ലോകത്ത് ഒരിടത്തും ഹിമ കരടികൾ പുതിയതായി ജനിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. …

കാലാവസ്ഥ വ്യതിയാനം ഹിമക്കരടികൾക്ക് നിലനിൽപ്പ് ഭീഷണിയാവുന്നു. Read More