
2030 വനനശീകരണം അവസാനിപ്പിക്കും, ഒപ്പിട്ട് 110 രാജ്യങ്ങള്‍: നശീകരണത്തിന് ഫണ്ടിറക്കില്ലെന്ന് മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും
ഗ്ലാസ്ഗോ: വനനശീകരണം 2030 ആകുമ്പോഴേക്ക് അവസാനിപ്പിക്കാന്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 26) നിര്‍ണായകധാരണ. ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ആദ്യകരാറില്‍ 110 രാഷ്ട്രത്തലവന്‍മാരാണ് ഒപ്പിട്ടത്. വനനശീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുതല്‍മുടക്ക് അവസാനിപ്പിക്കാമെന്നു ലോകത്തെ മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും ഉറപ്പുനല്‍കി. അവിവ, ഷ്രോഡേഴ്സ്, അക്സാ …