കൊച്ചി:വിവിധ പെന്‍ഷനുകളില്‍ നിന്നായി അഞ്ചുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ യുഡി ക്ലാര്‍ക്കിനെ വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവും 62,000രൂപ പിഴയും ശിക്ഷിച്ചു. നായരമ്പലം തെക്കിനേഴത്ത് ടി.ടി സുധീറിനെയാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ യുഡി ക്ലാര്‍ക്കായിരുന്നു സുധീര്‍.
2004-2005 കാലഘട്ടത്തില്‍ സാധാരണ പെന്‍ഷന്‍കാരുടെ അക്കൗണ്ട്‌സ് കൈകാര്യം ചെയ്തിരുന്ന ചുമതല വഹിച്ചിരുന്നത് സുധീറായിരുന്നു. ഇതില്‍ 5,35,487 രൂപയുടെ തിരിമറി പല തവണകളായി നടത്തുകയായിരുന്നു.പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുമാസം കൂടി തടവനുഭവിക്കണം.

