സംസ്ഥാന സര്‍ക്കാരിന്റെ ഈസ്‌റ്റര്‍ വിഷു കിറ്റുവിതരണം 30/03/21 ചൊവ്വാഴ്ച‌ ആരംഭിക്കും: ഭക്ഷ്യവകുപ്പ്‌

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഈസ്റ്റര്‍ വിഷു കിറ്റ്‌ വിതരണം 30/03/21 ചൊവ്വാഴ്ച ആരംഭിക്കും. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുളള സ്‌പെഷ്യല്‍ അരിവിതരണം അടക്കം ചൊവ്വാഴ്ച തുടങ്ങുമെന്നാണ്‌ ഭക്ഷ്യ വകുപ്പ്‌ അറിയിച്ചിരിക്കുന്നത്‌. അരിവിതരണം നിര്‍ത്തിവച്ച കമ്മീഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌ത സാഹചര്യത്തിലാണ്‌ വീണ്ടും വിതരണം ആരംഭിച്ചത്‌. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക്‌ പതിനഞ്ച്‌ രൂപക്ക്‌ 10കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തടഞ്ഞത്‌.

ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അരി വിതരണം തുടരാന്‍ ഉത്തരവിട്ട കോടതി ഇതിനെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. വെളള നീല കാര്‍ഡുടമകള്‍ക്ക്‌ മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ 15 രൂപ വിലക്ക്‌ 10കിലോ അരി വിതരണം ചെയ്യാനുളള തീരുമാനം തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്‌ മുമ്പ്‌ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →