ആലപ്പുഴ: എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി പരീക്ഷ : ജില്ലാതല വാർറൂം

ആലപ്പുഴ: 2020-2021 എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ പുതുക്കിയ തീയതി പ്രകാരം ഏപ്രിൽ എട്ട് മുതൽ 29 വരെ നടത്തുന്നു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും, വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും ഉണ്ടാകുന്ന സംശയ നിവാരണത്തിനായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം കേന്ദ്രമാക്കി ജില്ലാതല വാർറൂം സജ്ജീകരിച്ചു. ജില്ലാതല വാർറൂമിന്റെ പ്രവർത്തനം ഏപ്രിൽ ഏഴ് മുതൽ 30 വരെ ലഭിക്കും. സമയം രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ്. ഫോൺ: എസ്. എസ്.എൽ.സി- 0477 2252908, 8547788521, 9447700723, ഹയർ സെക്കൻഡറി: 9447596619, വൊക്കേഷണൽ ഹയർ സെക്കൻഡറി : 9446118049. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →