വേണു കെ സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കബഡി കളിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് അർജുൻ ചക്രവർത്തി . 1980കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ഗാനെറ്റ് സെല്ലുലോയിഡ് ബാനറിൽ ശ്രീനി ഗുബ്ബാല നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ വിജയരാമരാജു , സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയഘോഷ്, ദുർഗേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ .
അർജുൻ ചക്രവർത്തിയുടെ ഷൂട്ടിങ് ആരംഭിച്ചിട്ട് രണ്ട് വർഷമായി. ഇതുവരെ 75 ശതമാനം ഷൂട്ടിംഗ് കഴിഞ്ഞു. തെലുങ്കാന ആന്ധ്ര ഉൾപ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത് എന്ന് നിർമാതാക്കൾ പറഞ്ഞു.
അർജുൻ ചക്രവർത്തിയുടെ ജീവിതയാത്രയെ പറയുന്ന ഈ ചിത്രത്തിൽ കുട്ടിക്കാലം മുതൽ മദ്യ വയസ്സ് വരെയുള്ള എല്ലാ പ്രായ വ്യത്യാസങ്ങളിലൂടെ റ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ നായകൻ കടന്നുപോവുന്നു.
1960 1980 കളിലെ നാട്ടിൻപുറം 1960കളിലെ ഹൈദരാബാദ് ടൗൺ ഉൾപ്പെടെ കടന്നുവരുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം സുമിത്ത് പട്ടേലാണ്. തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന അർജുൻ ചക്രവർത്തി ഹിന്ദി മലയാളം കന്നട എന്നിവിടങ്ങളിൽ ഡബ് ചെയ്യുകയും പാൻ ഇന്ത്യാ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം വിഘ്നേശ് ഭാസ്കരൻ . ചായാഗ്രഹണം ജഗദീഷ് ചീകത എഡിറ്റിംഗ് പ്രതാപ് കുമാർ , വസ്ത്രാലങ്കാരം പൂജിതാ തടികോണ്ട എന്നിവർ നിർവഹിക്കുന്നു.

