സച്ചിന്‍ വാസേയ്ക്കെതിരെ യു.എ.പി.എ ചുമത്തി

മുംബൈ: മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസേയ്ക്കെതിരെ യു.എ.പി.എ ചുമത്തി.മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലും സ്ഫോടക വസ്തു കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സൂഖ് ഹിരേനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എ.ടി.എസ് രജിസ്റ്റര്‍ ചെയ്ത കേസിലും സച്ചിന്‍ വാസേ പ്രതിയാണ്.പോലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വാസേ നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ്.സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ടതോടെയാണ് കേസന്വേഷണം എന്‍.ഐ.എ.ക്കു വിട്ടതും വാസേ അറസ്റ്റിലായതും. കേസില്‍ മുഖ്യ പ്രതി വാസേയാണെന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →