അച്ഛൻറെ അവസാന ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തത് മകൻ സിംബ,

ചെന്നൈ: വിടപറഞ്ഞ സൂപ്പർതാരം ചിരഞ്ജീവി സർജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു കൊണ്ട് മകൻ സിംബ. അമ്മ മേഘനയുടെ മടിയിൽ ഇരുന്നു കൊണ്ടാണ് അവൻറെ കുഞ്ഞു വിരലുകൾകൊണ്ട് ഫോണിലെ പ്ലേബട്ടൺ അമർത്തിയത്. സതി നായികയായ ഈ ചിത്രത്തിൻറെ സംവിധാനം കെ രാമനാരായണൻ ആണ് . ഈ ചിത്രത്തിൽ ചിരഞ്ജീവിക്ക് വേണ്ടി ശബ്ദം നൽകിയത് സഹോദരൻ ധ്രുവ് സർജയാണ്.

മേഘ്ന മൂന്ന് മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് ചിരഞ്ജീവിയുടെ വിയോഗം. തുടർന്നുള്ള മേഘ്നയുടെ ഓരോ വിശേഷവും ആരാധകർ ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →