ബെഗുസാരയ്: വീട്ടുമുറ്റത്തെ ചെടി പിഴുതുകളഞ്ഞതിന് 12 കാരിയെ അയല്‍വാസി തീ കൊളുത്തി കൊന്നു. ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് സംഭവം.ഇയാളുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതുകളയുകയായിരുന്നു. ഇത് കണ്ട സിക്കന്തറും ഭാര്യയും ഇയാളുടെ മകളും ചേര്‍ന്ന് 12 കാരിയെ ക്രൂരമായി മര്‍ദിച്ചു.
തുടര്‍ന്ന് മണ്ണണ്ണയൊഴിച്ച തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിക്കന്തറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

