ജമ്മു ആഗസ്റ്റ് 5: ജമ്മു-കാശ്മീരിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ അടയ്ക്കാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് വകുപ്പ് 144 പ്രകാരം ജില്ലയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദുചെയ്തു. ജമ്മു, കത്വ, സാമ്പ, ദോഡ, ഉദാംപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ആഗസ്റ്റ് 5ന് എല്ലാ സ്കൂളുകളും അടച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.
വകുപ്പ് 144 ചുമത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സുഷ്മ ചൗഹാന്‍ പറഞ്ഞു. മൊബൈല്‍-ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.