ബിര്‍ഭുമി: ബംഗാളില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബിര്‍ഭുമിലെ ഇലമ്പസാര്‍ പ്രദേശത്താണ് 24കാരനായ ബാപ്പി അങ്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ട്ടിയും കുടുംബവും ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തൃണമൂലിന്റെ കളിയുടെ ഫലമായിരിക്കാം ഇതെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ബിജെപി പ്രാദേശിക നേതാവ് അനിര്‍ബാന്‍ ഗാംഗുലി ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂ. മകനെ കൊലപ്പെടുത്തിയതായാണ് സംശയിക്കുന്നതായി അങ്കൂറിന്റെ പിതാവ് നിര്‍മ്മല്‍ അങ്കുര്‍ പറഞ്ഞു. അതേസമയം, രാഷ്ട്രീയ പ്രശ്നമാക്കാന്‍ ബിജെപി അനാവശ്യമായി ശ്രമിക്കുകയാണെന്നും പോലിസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും മന്ത്രിയും ബോള്‍പൂര്‍ എംഎല്‍എയുമായ ചന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.
ബംഗാളില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ബിജെപി യുവാവിന്റെ മൃതദേഹം കണ്ടെത്തി
