കടന്നപ്പളളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കൈവശം ഉളളത്‌ വെറും 2000രൂപ മാത്രം

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി കടന്ന പ്പളളി രാമചന്ദ്രന്‍ 15/03/21 തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍കെ മനോജ്‌ മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തില്‍ കടന്നപ്പളളി രാമചന്ദ്രന്റെ കൈവശം ഉളളത്‌ 2000 രൂപമാത്രം. ഭാര്യയുടെ കൈവശം 5000 രൂപയും . സബ്‌ട്രഷറിയില്‍ 96,822 രൂപയും കണ്ണൂര്‍ എസ്‌ ബിഐയില്‍ 1,69,730 രൂപയുടെയും കെപി എസ്‌ സി ബാങ്കില്‍ 163 രൂപയുടെയും നിക്ഷേപമാണ്‌ കടന്നപ്പളളിക്കുളളത്‌.രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കാറും.

കടന്നപ്പളളിയുടെ ഭാര്യ സരസ്വതിയുടെ കൈവശം 5000രൂപയും സ്വര്‍ണ്ണവും ബാങ്ക്‌ നിക്ഷേപവും പെന്‍ഷനുമടക്കം 3,47,284രൂപയുടെ മുതലുമുണ്ട്‌. ഇതില്‍ 3.40 ലക്ഷം രൂപയും കൈവശമുളള സ്വര്‍ണത്തിന്റേതാണ്‌. കെപിഎസ്‌ സി ബാങ്കില്‍ രണ്ടുലക്ഷവും വീടിനുവേണ്ടി 20 ലക്ഷവുമടക്കം 22 ലക്ഷത്തിന്റെ ബാധ്യതയാണ്‌ അദ്ദേഹത്തിനുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →