എല്ലാ മുന്നണികളും സ്ത്രീകളെ അവഗണിച്ചു ,ലതിക സുഭാഷിൻ്റെ പ്രതിഷേധത്തിൽ പ്രതികരണവുമായി ആനി രാജ

ന്യൂഡൽഹി: സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ മുന്നണികള്‍ പരാജയപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി സി പി ഐ നേതാവ് ആനി രാജ. മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു, ഇടത് പാര്‍ട്ടികളും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്തത് നിരാശജനകമാണെന്നും ആനി രാജ വിമര്‍ശിച്ചു.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു 15/03/21 തിങ്കളാഴ്ച ആനി രാജയുടെ പ്രതികരണം. ലതികയെ പോലുള്ളവരെ പുരുഷ നേതാക്കള്‍ അപഹസിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.

ഇടത് മുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായത്. സ്ത്രീ ശാക്തീകരണം സംസാരിക്കുന്ന പാര്‍ട്ടികള്‍ക്ക് അത് പ്രയോഗത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. -ആനി രാജ പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇത് മതിയെന്ന സമീപനമാണ് മൂന്ന് മുന്നണികളിലെയും പുരുഷ നേതാക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ആനി രാജ കൂട്ടി ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →